ആലില
ഇന്ന് നാടിലേക്ക് പോകയാണ്. നാട്ടിലേക്ക് എന്ന് പറയുമ്പോള്‍ നിങ്ങള്‍ കരുതും ഇവന്‍ ഏതു നാട്ടുകാരന്‍ ആണെന്ന്. കണ്ണൂര്‍ ജില്ലയിലെ കുട്ടിയറ്റൂര്‍ എന്ന ഒരു ചെറിയ ഗ്രാമം ആണു എന്‍റെ നാട്. ഞാന്‍ ഒരു ഗള്‍ഫ്‌കാരന്‍ ആണെന്ന്നോന്നും തെട്ടിധരികരുതെ. ബംഗ്ലോരില്‍ ഒരു ചെറിയ കമ്പന്യില്‍ ജോലി ചെയ്യുന്നു.
ഓരോ അവതി കഴിയുമ്പോഴും ദിവസങ്ങള്‍ എണ്ണിയുള്ള എന്‍റെ കാത്തിരുപ്പാണ് ബംഗ്ലോര്‍ കുട്ടിയറ്റൂര്‍ യാത്ര.

എല്ലാം പായ്ക്ക് ചെയ്തു കഴിഞ്ഞു. ഇനി ആഹാരം കഴിച്ചു ഉറങ്ങണം ഉറങ്ങാം എന്ന്
പറയാനേ പറ്റുള്ളൂ. വീട്ടിലേക് ചെന്നിട്ടുള്ള ബാക്കി കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു
കിടക്കുകയെ ഉള്ളു.
കഷ്ടിച്ച്
5 നാള്‍ ആണ് ലീവ്. 1 ദിവസം യാത്രക് പോകും. ചെയ്യാന്‍ കുറെ കാര്യങ്ങളും. നാട്ടില്‍
അധികം കൂട്ടുകാര്‍ ഇല്ലതതിലനാല്‍ ചുറ്റി നടന്നു സമയം കളയേണ്ടതില്ല.
അലാറം കൃത്യം 3 മണിക്ക് അടിച്ചു. ഞാന്‍ ഞെട്ടി ഉണര്‍ന്നു. പെട്ടെന്നു തന്നെ ചാടി എണീറ്റ് റെഡി ആയി പുറപെട്ടു. ബസ്-സ്റ്റാന്‍ഡില്‍ നിര്‍ത്തി ഇട്ടിരിക്കുന്ന ബസ് കണ്ടപ്പോള്‍ ആശ്വാസം ആയി. അപ്പോള്‍ നല്ല വിശപ്പ് തോന്നി. ഇനി വീട്ടില്‍ ചെന്ന് അമ്മ ഉണ്ടാക്കിയ ആഹാരം കഴിക്കുന്നുള്ള് എന്ന് നിശ്ചയിച്ചിരുന്നതാണ്. എങ്കിലും ഒരു പഴം കഴിക്കുന്നത് തെറ്റില്ല എന്ന് മനസിനെ പറഞ്ഞു മനസിലാക്കി കൊണ്ട് 2 പഴം വാങ്ങി ബസിലേക്ക് സ്പീഡില്‍ നടന്നു കയറി.

ഉച്ചക്ക്
12 മണി ആയപ്പോള്‍ കുട്ടിയറ്റൂര്‍ എത്തി. അവിടെ നിന്ന് ഒരു ഓട്ടോ വിളിച്ചു. ലോകത്ത്
എവിടെ പോയാലും സ്വന്തം നാടാണ് ഏറ്റവും ഭംഗി ഉള്ള നാടെന്നു ആ ഓട്ടോ-യാത്രയില്‍
എനിക്ക് തോന്നി.
6 മാസത്തിനു ശേഷമുള്ള മടങ്ങി വരവാണ്. പരിചയം ഉള്ള
മുഖങ്ങള്‍ കാണുമ്പോഴും കൈ വീശി കാണിക്കണം
ഏന്നു തോന്നി. ഓട്ടോ ചേട്ടന്‍ നല്ല മൂഡില്‍ ആയതു കൊണ്ട് ഒന്നിനും സമയം കിട്ടുന്നില്ല.
“ഏട്ടാ
ഈടെ നിര്‍ത്തിക്കോ”. പൈസ കൊടുത്തു. ഓട്ടോ പുക പരത്തി ഓടി പോയി, ഇനി കുറച്ചു
നടക്കണം.
പടത്തിനക്കാരെ ആണ് എന്‍റെ വീട്. പാടത്തൂടെ നടക്കുമ്പോള്‍ ആ പ്രകൃതി ഭംഗി ആസ്വതിച്ചു തന്നെ
നടക്കണം. പെട്ടെന്ന് കാലു തെന്നി വലത്തേ കല്‍ ചെളിയില്‍ പൂഴുനു പോയി. ഒരു വിധം
കാലു വലിച്ചൂരി ചുറ്റും നോക്കി. ചെറിയ ഒരു നീരുറവ കണ്ടു കാലു കഴുകാന്‍ കാലിട്ടപ്പോള്‍
നല്ല തണുപ്പ്. നല്ല ശുദ്ധ വെള്ളം ആന്നു . കാലു നന്നായി കഴുകുമ്പോള്‍ ആണ് പുഴയില്‍
കുളിക്കാന്‍ ഒരു മോഹം തോനിയത്. എന്ത് ചെയ്യാന്‍ എന്റെ നാടിന്റെ ഒരു വലിയ കുറവാണു
അത്.പുഴയും കായാലും ഒന്നും ഇവിടെ അടുത്തില്ല. ആഗ്രഹം മനസ്സില്‍ ഒതുക്കി ഞാന്‍
മുന്നോട്ടു നടന്നപ്പോള്‍ ആണ്. കാവിലെ വായന കേട്ടതു വീടിനു തൊട്ടടുത്താണ് കാവുള്ളത്.
വൈകിട്ട് ഒന്ന് കാവില്‍ പോകണം. അപ്പോഴാണ്
മനസ്സില്‍ ലെടു പൊട്ടിയത്.
അമ്പലകുളത്തിന്‍റെ
കാര്യം. അമ്പലകുളം എങ്കില്‍ അത്. എന്തായാലും ഇന്ന് ഒന്ന് മുങ്ങി കുളിക്കണം. പാട
വരമ്പിലൂടെ സൂക്ഷിച്ചു നടന്നു മുന്നോട്ടു പോയി. വരമ്പ് ചെന്ന് കയറുന്നത് എന്റെ
വീട്ടിലേക്കു ആണ്.
വീട്ടില്‍ അമ്മ ഉണ്ടായിരുന്നു. അമ്മയുടെ എന്റെം സന്ധോഷ പ്രകടനങ്ങള്‍ കഴിഞ്ഞു ഞാന്‍ വയറു നിറയെ
ശാപ്പാടും അടിച്ചു ഒന്ന് മയങ്ങി.
ഉണര്‍ന്നപ്പോള്‍
4 മണി കഴിഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഞാന്‍ ടവല്‍ എടുത്തു അമ്പലകുളത്തിലേക്ക് പോയി.
ചെറിയ പായല്‍ പടര്‍ന്നിട്ടുണ്ട്. എങ്കിലും ഞാന്‍ അതില്‍ മുങ്ങി കുളിച്ചു
കഴിഞ്ഞപ്പോള്‍ നല്ല ഒരു ഉന്മേഷം തോന്നി.
തല
നന്നായി തുവര്‍ത്തി ഞാന്‍ അംമ്പലതിലെകുള്ള പടികള്‍ കയറുമ്പോള്‍ ചെറിയ ഒരു ചാറ്റല്‍
മഴ. ടവല്‍ തലയില്‍ ഇട്ടു ഞാന്‍ അമ്പല പടികള്‍ വേഗം കയറി. പെട്ടെന്നാണ്
എനിക്കെതിരായി ഒരു പെണ്‍കുട്ടി പടികള്‍ ഇറങ്ങി വരുന്നത് ശ്രെധിച്ചത്. നല്ല
ഐശ്വര്യം ഉള്ള മുഖം. നിഷ്കലങ്ങമായ ആയ കണ്ണും ചെറു പുഞ്ചിരിയും ആ മോഖത്തെ കൂടുതല്‍ ഭംഗി ആക്കി. മഴയ്ക്ക് ശക്തി കൂടി. അവള്‍
വേഗം പടികള്‍ ഇറങ്ങി.
ആ മുഖം
എന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.
വീട്ടില്‍ എത്തിയിട്ടും എന്റെ മനസ്സില്‍ ആ മുഖം മാത്രാമ ആയിരുന്നു. അവള്‍
ആരാണ്, ഇതാണ്, എവിടെയാണ് താമസികുന്നത് ഒന്നും അറിയില്ല. അവളെ ഇനി എങ്ങനെ ആണ്
കാണുന്നത് എന്ന് മാത്രം ആയി എന്റെ പിന്നീടുള്ള ചിന്ത.
രാവിലെ
തന്നെ അമ്പലത്തിലേക്ക് പോയി. അവള്‍ വരും എന്ന പ്രേതീക്ഷ ആയിരുന്നു. അന്ന് ആദ്യം
ആയി ഞാന്‍ കൂടുതല്‍ സമയം അമ്പലത്തില്‍ ചിലവഴിച്ചു. അവളെ കാണാന്‍ ഇല്ല. ഇനി
വൈകിട്ട് വന്നു നോക്കാം എന്ന് കരുതി ഞാന്‍ പുറത്തേക്കു ഇറങ്ങുമ്പോള്‍ ധാ വരുന്നു
അവള്‍. ഇപ്പോള്‍ അവള്‍ സാരി ആണ് ഉടുത്തിരിക്കുന്നത്. കാണാന്‍ എന്താ ചേല്. ഞാന്‍
ചെറു പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിന്ന്. അവള്‍ എന്റെ അടുത്തേക്കാണ്
വരുന്നത്. പെട്ടെന്ന് ആണ് ഒരു ഞെട്ടലോടെ ഞാന്‍ അത് കാണുന്നത്. ഒരു ഇടിത്തീ എന്റെ
തലയില്‍ വീഴുന്നപോലെ എനിക്ക് തോന്നി. ഞാന്‍ കണ്ണ് വെട്ടിച്ചു പിന്നേം നോകി. ഞാന്‍
കണ്ടത് സത്യം ആണ്. ‘അവളുടെ നെറുകയില്‍ ചിന്ദൂരം ചാര്‍ത്തിയിരിക്കുന്നു. അവള്‍ നേരെ
വന്നു ഒന്ന് എന്നെ നോക്കി ഒന്ന് പുഞ്ഞിരിച്ചിട്ടു അമ്പലതിനകതെക് കയറി പോയി. പറഞ്ഞറിയികാന്‍ പറ്റാത്ത ഒരു നിരാശയോടെ ഞാന്‍
അമ്പലത്തിനു പുറത്തേക് കടന്നു.
ഒറ്റ രാത്രി കൊണ്ട് ഉണ്ടായ നിരാശ മാറ്റാന്‍ നേരെ ഒരു കടയില്‍ ചെന്ന് ഒരു
നരങ്ങ സര്‍ബത്തും വാങ്ങി കുടിച്ചു, വീട്ടിലേക്കു നടന്നു.