Wednesday 9 September 2015

ഇന്റര്‍വ്യൂ


                                                               ഇന്‍റര്‍വ്യൂ

                                                 
      അന്നും ഒരു ഇന്‍റര്‍വ്യൂ  ഉളളതിനാല്‍ ഞാന്‍ നേരത്തെ എഴുനേറ്റു,അമ്മ എനിക്ക് വേണ്ടി പ്രഭാത ഭക്ഷണം തയ്യറാക്കുന്ന തിരക്കിലാണ്.ചേച്ചിയുടെ കുട്ടികളെ വിളിച്ചുണര്‍ത്തിയിട്ടു അവള്‍ മുറ്റം തൂക്കുന്നതിനു മുറ്റത്തിറങ്ങി.അച്ഛന്‍,ഇടവപാതി ആയതിനാല്‍ സംശയത്തോടെ മുറ്റത്തിറങ്ങി പാതി തെളിഞ്ഞ ആകാശത്തേക്ക് നോക്കി. ”ഇന്നു മഴ കാണില്ലെന്ന് തോനുന്നു”.അച്ഛന്‍ അകത്തു കയറി അടുക്കള ജനല്‍ പടിയില്‍ ചാരി വെചിരിക്കുന്ന, മുറ്റത്തുള്ള കുറച്ചു റബ്ബര്‍ മരം വെട്ടുന്ന കത്തി എടുത്തു മൂര്‍ച്ച പെടുത്താന്‍ അരം തിരഞ്ഞു.
   
    ഞാന്‍ കുളിച്ചു റെഡി ആയി അമ്മയോട് കാപ്പി ചോദിച്ചു.അമ്മ അടുക്കളയില്‍ നിന്ന് ഒരു പത്രത്തില്‍ മൂന്ന് ദോശയും ചമ്മന്തി കറിയും ഒരു ഗ്ലാസ്‌ കട്ടന്‍ ചായയും ആയി എന്‍റെ അടുത്തേക്ക് വന്നു.ഞാന്‍ അമ്മയുടെ കയ്യിലെ പാത്രത്തില്‍ നിന്ന്  ഒരു ദോശ എടുത്തു കഴിച്ചു കൊണ്ട് മുറിയില്‍ പോയി സര്‍ട്ടിഫിക്കറ്റ് എല്ലാം എടുത്തു എന്റെ ബാഗില്‍ ആക്കി.അമ്മ വീണ്ടും എന്റെ പുറകെ ദോശ പത്രവുമായി വന്നു.”ഒന്നു കൂടി കഴിച്ചിട്ട് പോകു മോനേ..”അമ്മ പറഞ്ഞു.ഞാന്‍ അമ്മയുടെ കയ്യില്‍ ഇരുന്ന കട്ടന്‍ ചായ വാങ്ങി കുടിച്ചു കൊണ്ട് പറഞ്ഞു, ”മതി. ഇനി പോയി വന്നിട്ട് കഴിക്കാം സമയം പോയി..രാവിലെ 10.00 മണിക്ക് കായംകുളത്ത് ഓഫീസില്‍ എത്തേണ്ടതാണ്.”

    ഞാന്‍ തിരകിട്ടു ബാഗും തോളില്‍ ഇട്ടു മുറ്റത്തേക്കിറങ്ങി. ”കാവില്‍ ഒന്ന് തൊഴുതിട്ടു പോണേ മോനെ..”അമ്മ ഉമ്മറത്തേക്കിറങ്ങി വന്നു പറഞ്ഞു. “ ടാ. ഇന്നലെ പറഞ്ഞ കാര്യം മറക്കല്ലേ.”.പറമ്പില്‍ വീണു കിടന്ന ഓലയും കൊണ്ട് മുറ്റത്തേക്ക് കയറി വന്ന ചേച്ചി പറഞ്ഞു. “മ്മം” ഞാന്‍ ഒന്ന് മൂളിയിട്ട് റോഡിലേക്ക് ഇറങ്ങി.അച്ഛന്‍ റബ്ബര്‍ മരത്തിനിടയില്‍ നിന്ന് നോക്കുന്നുണ്ട്. ’എന്തായാലും ഈ ജോലി കിട്ടിയേ പറ്റുള്ളൂ.ശമ്പളം കുറവാണു.എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അതോരാശ്വാസം ആണ്’.

    20 മിനിറ്റ് ബസ്‌ സ്റ്റോപ്പില്‍  നിന്നിട്ടും വണ്ടി ഒന്നും വന്നില്ല
. ഒരോട്ടോ വിളിച്ചാലോ എന്നാലോചിച്ചപ്പോള്‍ സ്കൂളില്‍ ഒരുമിച്ചു പഠിച്ച ലാലുവിന്റെ അച്ഛന്‍ ബൈക്ക് ആയിട്ട് വരുന്നു.ഞാന്‍ കയ്യ് കാണിച്ചു.എന്നെ കണ്ടതും ചിരിച്ചു കൊണ്ട് ബൈക്ക് നിര്‍ത്തി.ഹരിപാട് പോവാണെന്ന് അറിയാമെങ്കിലും ഞാന്‍ ചോദിച്ചു. ”ഹരിപടെക്ക് ആയിരിക്കും അല്ലെ?”. “അതെ.വാ കയറു.”ചിരിച്ചു കൊണ്ട് തന്നെ മറുപടിയും പറഞ്ഞു.”ലാലു വിളിക്കാറുണ്ടോ?.”പോകുന്നതിനിടയില്‍ ഞാന്‍ തിരക്കി.
“പിന്നെ..എന്നും വിളിക്കും.അവന്‍ UKയില്‍ നിന്ന് അടുത്ത മാസം വരുന്നുണ്ട്.അവന്‍ പണികഴിപ്പിച്ച  പുതിയ വീടിന്റെ പാല് കച്ചുണ്ട്.ഒരു കല്യാണ ആലോചനയും നടക്കുന്നുണ്ട്.” ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. ”ജോലി വല്ലതും ആയോ.?”
“ഇല്ല.കായംകുളം പോവാ.ഇന്റര്‍വ്യൂ  ഉണ്ടു”.കൂടുതല്‍ ഒന്നും ചോദിക്കല്ലേ എന്ന് ഓര്‍ത്തു കൊണ്ട് ഞാന്‍ പറഞ്ഞു.ഹരിപാട് ബസ്‌ സ്റ്റാന്‍ഡില്‍ ഇറക്കിയിട്ട്‌ അദ്ദേഹം പോയി.

      കായംകുളത്തേക്ക് ഉള്ള ഒരു ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ട് എടുതെങ്ങിലും  ഞാന്‍ ഓടി കയറി.പെട്ടെന്ന് കുറെ കണ്ണുകള്‍ എന്നിലേക്ക്‌ പതിച്ചെഗിലും  ഞാന്‍ ഒരു കമ്പിയില്‍ പിടിച്ചു പുറതെക്കു നോക്കി നിന്നു.ബസിലെ ജനലിനു പുറത്തു ദൃശ്യങ്ങള്‍ അതിവേഗം വന്നു മാഞ്ഞു പോകുന്നത് പോലെ എന്റെ മനസ്സില്‍ ഇന്റര്‍വ്യൂനു ചോദിക്കാന്‍  സാധ്യത ഉള്ള ചോദ്യങ്ങള്‍ വന്നു പോയി.
     
      കായംകുളത് ബസ്‌ ഇറങ്ങി.നല്ല ദാഹം.അടുത്ത് കണ്ട ഒരു പെട്ടികടയില്‍ നിന്ന് ഒരു സോഡാ വാങ്ങി കുടിച്ചു.പത്രത്തില്‍ നിന്നും വെട്ടി എടുത്ത ഇന്റര്‍വ്യൂ പരസ്യം ആ കടകാരന്‍ ചേട്ടനെ കാണിച്ചിട്ട് സ്ഥലം അന്യോഷിച്ചു.പത്ര കഷണം നോക്കാതെ തന്നെ ചേട്ടന്‍ ചോദിച്ചു,”ഇന്റര്‍വ്യൂനു വന്നതല്ലേ?”.”അതെ”. “ധാ ആ കാണുന്നതാണ് സ്ഥലം.”അധികം അകലെ അല്ലാത്ത രീതിയില്‍ കടകാരന്‍ വിരല്‍ ചൂണ്ടി.റോഡ്‌ ക്രോസ് ചെയ്തു  ഞാന്‍ ആ ദിശയിലേക്ക് നടന്നു.കുറച്ചു നടന്നപോള്‍ ഒരു കെട്ടിടത്തിനു മുന്നില്‍ ഒരു ആള്‍കൂട്ടം കണ്ടു.കെട്ടിടത്തിനു മുന്നില്‍ ഉള്ള ബോര്‍ഡും എന്റെ കയ്യിലെ കടലാസും ഒത്തു നോക്കി.”ഹാ..ഇന്റര്‍വ്യൂ നടക്കുന്ന കമ്പനി ഇത് തന്നെ ആണ്.”
‘ഈശ്വരാ ഇവരെല്ലാം ഇന്റര്‍വ്യൂനു വന്നവരാണോ?’ ഞാന്‍ മനസ്സില്‍ ഓര്‍ത്തു.ആകെ ഉള്ളത് 5 ഒഴിവുകള്‍ ആണ്.ഇരുപതില്‍ കൂടുതല്‍ ഇന്റര്‍വ്യൂനു പോയിട്ടുഉണ്ടെലും ഇത്രയും ആളുകള്‍ ഇത് ആദ്യം ആണ്.നാട്ടില്‍ തൊഴില്‍ രേഹിതരുടെ എണ്ണം ദിനം പ്രതി കൂടി വാരുകയാണല്ലോ.അതും ഉന്നത വിദ്യാഭാസം ഉള്ളവര്‍.

       ഞാന്‍ ഉള്ളിലേക്ക് എത്തി നോക്കി.അകത്തു സെക്യൂരിറ്റി ആളെ നിയന്ധ്രിക്കാന്‍ കഷ്ടപെടുന്നു.അതൊന്നും ഉധ്യോഗര്ധികള്‍ ശ്രേധിക്കുന്നത്തെ ഇല്ല..എല്ലാവര്ക്കും ഈ ജോലി വേണം എന്നാ വാശിയോടെ തിരക്കുണ്ടാക്കുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഉണ്ടായിരുന്ന ആത്മവിശ്വാസം എല്ലാം എനിക്ക് നഷ്ടം ആയിരിക്കുന്നു.കംപനിയേ പറ്റി നല്ലതും ചീത്തയും ആയ പല അഭിപ്രായങ്ങള്‍ ആളുകള്‍ പറയുന്നുണ്ട്.അതിനിടയില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു,”ഇന്റര്‍വ്യൂ തുടങ്ങി”.ആളുകള്‍ കൂട്ടത്തോടെ തിരക്കുണ്ടാകാന്‍ തുടങ്ങി.ഞാന്‍ എന്റെ വിലപെട്ട സെര്‍തിഫികാടുകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാനും ഒരു വിഭലശ്രേമം നടത്തി.മണിക്കൂര്‍ 2 കഴിഞ്ഞു.സെക്യൂരിറ്റി പുറത്തേക്കു വന്നു വിളിച്ചു പറഞ്ഞു, ”കമ്പനിക്ക്‌ ആവശ്യം ഉള്ള ആളെ എടുത്തു കഴിഞ്ഞു.ദയവു ചെയ്തു എല്ലാവരും പിരിഞ്ഞു പോകണം.”പെട്ടെന്നു ഒരു നിമിഷം  ഞാന്‍ തരിച്ചു നിന്ന്.കുറെ ആളുകള്‍ കൂട്ടത്തോടെ ബഹളം ഉണടക്കാന്‍ തുടങ്ങി.കുറച്ചു പേര്‍ റോഡിലേക്കിറങ്ങി പല വഴിക്ക് പോയി.ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ പോയി ഇരുന്നു.മനസ്സില്‍ ഒരു ചിന്ദയും വരുന്നില്ല.ഒരു മരവിപ്പ്.ബസുകള്‍ പലതു പല വഴിക്ക് പോയി.ഞാന്‍ ഒന്നും ശ്രേധിക്കുന്നുണ്ടയിരുന്നില്ല.സമയം മൂന്നര  ആയിരിക്കുന്നു.ഞാന്‍ ബസ്‌ വല്ലതും വരുന്നുണ്ടോ എന്ന് നോക്കി.
     
   വീടിനു അടുത്ത് ബസ്‌ ഇറങ്ങി വീട്ടിലേക്കു നടന്നു.സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു.പറമ്പില്‍ ഓല വീഴുന്ന ശബ്ദം കേട്ടു കൊണ്ട് ഞാന്‍ വീട്ടിലേക്കു കയറുമ്പോള്‍ ചേച്ചി എന്നെ രാവിലെ ഓര്‍മിപ്പിച്ച കാര്യം മറന്ന കാര്യം ഓര്‍ത്തു.’അമ്മെ’ എന്ന് ഞാന്‍ വിളിച്ചു കൊണ്ട് ഞാന്‍ എന്റെ മുറിയിലേക്ക് പോയി.അമ്മ എന്റെ അടുത്തേക്ക് വന്നു. “ഇന്റര്‍വ്യൂ എങ്ങനെ ഉണ്ടായിരുന്നു” അമ്മ ചോദിച്ചു. ”അടുത്ത ആഴ്ച ഒരു ഇന്റര്‍വ്യൂ  ഉണ്ടു.പോകണം.” ഞാന്‍ പറഞ്ഞു. “സാരം ഇല്ല മോനെ,നീ എന്തേലും കഴിച്ചോ?വാ എന്തേലും കഴിക്കാം.” അമ്മ അടുക്കളയിലേക്കു പോയി.ഞാന്‍ എന്റെ ബാഗില്‍ നിന്നും ഫയല്‍ പുറത്തെടുത്തു.സര്‍ട്ടിഫിക്കറ്റ് കൊണ്ട് നിറഞ്ഞ ഫയല്‍  തുറന്നു. ഓരോന്നും നോക്കിയിട്ട് അടച്ചു വെച്ചു.ഞാന്‍ അടുക്കള ഭാഗത്തെ ജനലിലേക്ക് നോക്കി.അവിടെ അച്ഛന്റെ റബ്ബര്‍ മരം വെട്ടുന്ന കത്തി മൂര്‍ച്ച കൂട്ടി ചാരി വെച്ചിരിക്കുന്നു.ഒരു നിമിഷം ഞാന്‍ അതിലേക് സൂക്ഷിച്ചു നോക്കി. പുറത്തു ഇരുട്ട് വീഴുന്നു.എന്റെ മനസിലും.ഞാന്‍ പതുക്കെ എഴുനേറ്റു.മുറിയുടെ മൂലയില്‍ കിടക്കണ കസേരമേല്‍ ഇന്നത്തെ പത്രം.ഞാന്‍ അതെടുത്തു.അടുത്ത ഇന്റര്‍വ്യൂവിനുള്ള തീയതി തിരയുകയാണ്.....


           

No comments:

Post a Comment