Friday, 4 August 2017

ആലില

ആലില


     ഇന്ന് നാടിലേക്ക് പോകയാണ്. നാട്ടിലേക്ക് എന്ന് പറയുമ്പോള്‍ നിങ്ങള്‍ കരുതും ഇവന്‍ ഏതു നാട്ടുകാരന്‍ ആണെന്ന്. കണ്ണൂര്‍ ജില്ലയിലെ കുട്ടിയറ്റൂര്‍ എന്ന ഒരു ചെറിയ ഗ്രാമം ആണു എന്‍റെ നാട്. ഞാന്‍ ഒരു ഗള്‍ഫ്‌കാരന്‍ ആണെന്ന്നോന്നും തെട്ടിധരികരുതെ. ബംഗ്ലോരില്‍ ഒരു ചെറിയ കമ്പന്യില്‍ ജോലി ചെയ്യുന്നു.

     ഓരോ അവതി കഴിയുമ്പോഴും ദിവസങ്ങള്‍ എണ്ണിയുള്ള എന്‍റെ കാത്തിരുപ്പാണ് ബംഗ്ലോര്‍ കുട്ടിയറ്റൂര്‍ യാത്ര. 
 
     എല്ലാം പായ്ക്ക് ചെയ്തു കഴിഞ്ഞു. ഇനി ആഹാരം കഴിച്ചു ഉറങ്ങണം ഉറങ്ങാം എന്ന് പറയാനേ പറ്റുള്ളൂ. വീട്ടിലേക് ചെന്നിട്ടുള്ള ബാക്കി കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു കിടക്കുകയെ ഉള്ളു.
   കഷ്ടിച്ച് 5 നാള്‍ ആണ് ലീവ്. 1 ദിവസം യാത്രക് പോകും. ചെയ്യാന്‍ കുറെ കാര്യങ്ങളും. നാട്ടില്‍ അധികം കൂട്ടുകാര്‍ ഇല്ലതതിലനാല്‍ ചുറ്റി നടന്നു സമയം കളയേണ്ടതില്ല.
 
 അലാറം കൃത്യം 3 മണിക്ക് അടിച്ചു. ഞാന്‍ ഞെട്ടി ഉണര്‍ന്നു. പെട്ടെന്നു തന്നെ ചാടി എണീറ്റ് റെഡി ആയി പുറപെട്ടു. ബസ്‌-സ്റ്റാന്‍ഡില്‍ നിര്‍ത്തി ഇട്ടിരിക്കുന്ന ബസ്‌ കണ്ടപ്പോള്‍ ആശ്വാസം ആയി. അപ്പോള്‍ നല്ല വിശപ്പ്‌ തോന്നി. ഇനി വീട്ടില്‍ ചെന്ന് അമ്മ ഉണ്ടാക്കിയ ആഹാരം കഴിക്കുന്നുള്ള് എന്ന് നിശ്ചയിച്ചിരുന്നതാണ്. എങ്കിലും ഒരു പഴം കഴിക്കുന്നത്‌ തെറ്റില്ല എന്ന് മനസിനെ പറഞ്ഞു മനസിലാക്കി കൊണ്ട് 2 പഴം വാങ്ങി ബസിലേക്ക് സ്പീഡില്‍ നടന്നു കയറി.
  
    ഉച്ചക്ക് 12 മണി ആയപ്പോള്‍ കുട്ടിയറ്റൂര്‍ എത്തി. അവിടെ നിന്ന് ഒരു ഓട്ടോ വിളിച്ചു.  ലോകത്ത്  എവിടെ പോയാലും സ്വന്തം നാടാണ് ഏറ്റവും ഭംഗി ഉള്ള നാടെന്നു ആ ഓട്ടോ-യാത്രയില്‍ എനിക്ക് തോന്നി. 

6 മാസത്തിനു ശേഷമുള്ള മടങ്ങി വരവാണ്. പരിചയം ഉള്ള മുഖങ്ങള്‍  കാണുമ്പോഴും കൈ വീശി കാണിക്കണം ഏന്നു തോന്നി. ഓട്ടോ ചേട്ടന്‍ നല്ല മൂഡില്‍ ആയതു കൊണ്ട് ഒന്നിനും സമയം കിട്ടുന്നില്ല.
   “ഏട്ടാ ഈടെ നിര്‍ത്തിക്കോ”. പൈസ കൊടുത്തു. ഓട്ടോ പുക പരത്തി ഓടി പോയി, ഇനി കുറച്ചു നടക്കണം.
പടത്തിനക്കാരെ ആണ് എന്‍റെ വീട്. പാടത്തൂടെ  നടക്കുമ്പോള്‍ ആ പ്രകൃതി ഭംഗി ആസ്വതിച്ചു തന്നെ നടക്കണം. പെട്ടെന്ന് കാലു തെന്നി വലത്തേ കല്‍ ചെളിയില്‍ പൂഴുനു പോയി. ഒരു വിധം കാലു വലിച്ചൂരി ചുറ്റും നോക്കി. ചെറിയ ഒരു നീരുറവ കണ്ടു കാലു കഴുകാന്‍ കാലിട്ടപ്പോള്‍ നല്ല തണുപ്പ്. നല്ല ശുദ്ധ വെള്ളം ആന്നു . കാലു നന്നായി കഴുകുമ്പോള്‍ ആണ് പുഴയില്‍ കുളിക്കാന്‍ ഒരു മോഹം തോനിയത്. എന്ത് ചെയ്യാന്‍ എന്റെ നാടിന്റെ ഒരു വലിയ കുറവാണു അത്.പുഴയും കായാലും ഒന്നും ഇവിടെ അടുത്തില്ല. ആഗ്രഹം മനസ്സില്‍ ഒതുക്കി ഞാന്‍ മുന്നോട്ടു നടന്നപ്പോള്‍ ആണ്. കാവിലെ വായന കേട്ടതു വീടിനു തൊട്ടടുത്താണ് കാവുള്ളത്. വൈകിട്ട് ഒന്ന്  കാവില്‍ പോകണം. അപ്പോഴാണ് മനസ്സില്‍ ലെടു പൊട്ടിയത്.
അമ്പലകുളത്തിന്‍റെ കാര്യം. അമ്പലകുളം എങ്കില്‍ അത്. എന്തായാലും ഇന്ന് ഒന്ന് മുങ്ങി കുളിക്കണം. പാട വരമ്പിലൂടെ സൂക്ഷിച്ചു നടന്നു മുന്നോട്ടു പോയി. വരമ്പ് ചെന്ന് കയറുന്നത് എന്റെ വീട്ടിലേക്കു ആണ്.

     വീട്ടില്‍ അമ്മ ഉണ്ടായിരുന്നു. അമ്മയുടെ എന്റെം  സന്ധോഷ പ്രകടനങ്ങള്‍ കഴിഞ്ഞു ഞാന്‍ വയറു നിറയെ ശാപ്പാടും അടിച്ചു ഒന്ന് മയങ്ങി.
   ഉണര്‍ന്നപ്പോള്‍ 4 മണി കഴിഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഞാന്‍ ടവല്‍ എടുത്തു അമ്പലകുളത്തിലേക്ക് പോയി. ചെറിയ പായല്‍ പടര്‍ന്നിട്ടുണ്ട്. എങ്കിലും ഞാന്‍ അതില്‍ മുങ്ങി കുളിച്ചു കഴിഞ്ഞപ്പോള്‍ നല്ല ഒരു ഉന്മേഷം തോന്നി.

    തല നന്നായി തുവര്‍ത്തി ഞാന്‍ അംമ്പലതിലെകുള്ള പടികള്‍ കയറുമ്പോള്‍ ചെറിയ ഒരു ചാറ്റല്‍ മഴ. ടവല്‍ തലയില്‍ ഇട്ടു ഞാന്‍ അമ്പല പടികള്‍ വേഗം കയറി. പെട്ടെന്നാണ് എനിക്കെതിരായി ഒരു പെണ്‍കുട്ടി പടികള്‍ ഇറങ്ങി വരുന്നത് ശ്രെധിച്ചത്. നല്ല ഐശ്വര്യം ഉള്ള മുഖം. നിഷ്കലങ്ങമായ ആയ കണ്ണും ചെറു പുഞ്ചിരിയും ആ മോഖത്തെ  കൂടുതല്‍ ഭംഗി ആക്കി. മഴയ്ക്ക് ശക്തി കൂടി. അവള്‍ വേഗം പടികള്‍ ഇറങ്ങി.
 
ആ മുഖം എന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

  വീട്ടില്‍ എത്തിയിട്ടും എന്റെ മനസ്സില്‍ ആ മുഖം മാത്രാമ ആയിരുന്നു. അവള്‍ ആരാണ്, ഇതാണ്, എവിടെയാണ് താമസികുന്നത് ഒന്നും അറിയില്ല. അവളെ ഇനി എങ്ങനെ ആണ് കാണുന്നത് എന്ന് മാത്രം ആയി എന്റെ പിന്നീടുള്ള ചിന്ത.
   രാവിലെ തന്നെ അമ്പലത്തിലേക്ക് പോയി. അവള്‍ വരും എന്ന പ്രേതീക്ഷ ആയിരുന്നു. അന്ന് ആദ്യം ആയി ഞാന്‍ കൂടുതല്‍ സമയം അമ്പലത്തില്‍ ചിലവഴിച്ചു. അവളെ കാണാന്‍ ഇല്ല. ഇനി വൈകിട്ട് വന്നു നോക്കാം എന്ന് കരുതി ഞാന്‍ പുറത്തേക്കു ഇറങ്ങുമ്പോള്‍ ധാ വരുന്നു അവള്‍. ഇപ്പോള്‍ അവള്‍ സാരി ആണ് ഉടുത്തിരിക്കുന്നത്. കാണാന്‍ എന്താ ചേല്. ഞാന്‍ ചെറു പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിന്ന്. അവള്‍ എന്റെ അടുത്തേക്കാണ്‌ വരുന്നത്. പെട്ടെന്ന് ആണ് ഒരു ഞെട്ടലോടെ ഞാന്‍ അത് കാണുന്നത്. ഒരു ഇടിത്തീ എന്റെ തലയില്‍ വീഴുന്നപോലെ എനിക്ക് തോന്നി. ഞാന്‍ കണ്ണ് വെട്ടിച്ചു പിന്നേം നോകി. ഞാന്‍ കണ്ടത് സത്യം ആണ്. ‘അവളുടെ നെറുകയില്‍ ചിന്ദൂരം ചാര്‍ത്തിയിരിക്കുന്നു. അവള്‍ നേരെ വന്നു ഒന്ന് എന്നെ നോക്കി ഒന്ന് പുഞ്ഞിരിച്ചിട്ടു അമ്പലതിനകതെക് കയറി  പോയി. പറഞ്ഞറിയികാന്‍ പറ്റാത്ത ഒരു നിരാശയോടെ ഞാന്‍ അമ്പലത്തിനു പുറത്തേക് കടന്നു.


       ഒറ്റ രാത്രി കൊണ്ട് ഉണ്ടായ നിരാശ മാറ്റാന്‍ നേരെ ഒരു കടയില്‍ ചെന്ന് ഒരു നരങ്ങ സര്‍ബത്തും വാങ്ങി കുടിച്ചു, വീട്ടിലേക്കു നടന്നു.

                
              

Saturday, 12 September 2015

അപ്പുണ്ണി

അപ്പുണ്ണി
ന്നത്തേതിനെകട്ടിലും സ്കൂള്‍ വിട്ടു വീട്ടിലേക്കു വരാന്‍ അന്ന് ഹരിക്ക് വലിയ ഉത്സാഹം ആയിരുന്നു.

കാരണം വേറൊന്നും അല്ല.നാളെ മുതല്‍ വേനല്‍ അവധി ആണ്.                                                        കാരണം വേറൊന്നും അല്ല.നാളെ മുതല്‍ വേനല്‍ അവധി ആണ്.

‘ഇനി ആരും പടിക്കെടാ..പടിക്കെടാ.. എന്ന് പറഞ്ഞു ശല്ല്യം ചെയ്യില്ലല്ലോ?’അവന്‍ ഓര്‍ത്തു..അതോര്‍ത്താല്‍ മനസിനൊരു കുളിര്‍ ആണ്. “ഇത് എങ്ങോട്ടാടാ  വാണം വിട്ട പോലെ...” അവന്റെ ദ്രിതി കണ്ടിട്ടാവണം,കുട്ടപ്പന്‍ ആശാരി അവനോടു ചോദിച്ചു. “വയറിനു നല്ല സുഖം ഇല്ല..അതാ.”ഒന്നിളിച്ചു കാണിച്ചു കൊണ്ടവന്‍ പറഞ്ഞു. അയാളുടെ മുഖം കണ്ടിട്ട് ചിരി വന്നു എങ്കിലും,ഒരു പ്രത്യേക തരം നടത്തത്തിലൂടെ അവന്‍ വീണ്ടും സ്പീഡ് കൂട്ടി. വീട്ടില്‍ എത്തി. ഓടിട്ട ഒരു ചെറിയ വീടായിരുന്നു അത്. അച്ഛന്‍ കൂലിപണി എടുതുണ്ടാക്കിയ ആകെ ഉള്ള സ്വത്തു. “അമ്മെ.” അന്ന് ഒരു പ്രത്യേക സ്നേഹം ആയിരുന്നു ആ വിളിയില്‍.. പുസ്തക സഞ്ചി കസേരയിലെക്കെറിഞ്ഞിട്ടു  കളിക്കാനായി അവന്‍ മുത്തിന്റെ വീട്ടിലേക്കു ഓടി. “ടാ ഉടുപ്പ് മാറീട്ടു പോടാ..” തുണി കഴുകി കൊണ്ടിരുന്ന അമ്മ വിളിച്ചെങ്കിലും അത് കേള്‍ക്കാതെ അവന്‍ ഓടി. “നീ ഇങ്ങു വന്നേരെ,കേട്ടോ?” അമ്മ വീണ്ടും തുണി കഴുകുന്നത്തില്‍ ശ്രേധിച്ചു. നേരം സന്ധ്യ ആയി. “ടീ..കുഞ്ഞി ..നീ പോയി ആ ചെറുക്കന്‍ എന്തെടുക്കുവാണെന്നു നോക്കിയേടി..” ഹരിയുടെ കുഞ്ഞി പെങ്ങള്‍ ആണ് ‘കുഞ്ഞി’.കവിത എന്നാണ് പേര്.വീട്ടില്‍ വിളിക്കുന്ന പേരാണ് കുഞ്ഞി. “ശരി അമ്മെ..” അവള്‍ മുത്തിന്റെ വീട്ടിലേക്കോടി. “മുത്തിന്‍റെമ്മേ...മുത്തിന്റെ അമ്മെ..” അവളുടെ വിളി കേട്ട് വസുമതി ടീച്ചര്‍ ഇറങ്ങി വന്നു. ആ നാട്ടിലെ കുറച്ചു കുട്ടികളെ ടുഷന്‍ എടുക്കുന്നത് അവരാണ്.അത് കൊണ്ട് അവരെ എല്ലാരും ‘വസുമതി ടീച്ചറെ’ എന്നാണ് വിളിക്കാറ്. “ഗ്ഹാ...ട..ഹരീ.. നിന്നെ തിരക്കി ആളുകളൊക്കെ വന്നു തുടങ്ങീട്ടുണ്ട്.”ടീച്ചര്‍ വിളിച്ചു പറഞ്ഞു. ഹരി ദ്രിതിയില്‍ ഓടി വന്നു..” “ഞാന്‍ പിന്നെ വരാടി..” എന്ന് പറഞ്ഞു അവന്‍ തിരിഞ്ഞു ഓടാന്‍ തുടങ്ങി. “അച്ചനാ വിളിക്കുന്നത്‌” ‘ഈശ്വരാ അച്ഛന്‍ വന്നോ?’ അവന്‍ വീട്ടിലേക്കു ഒറ്റ ഓട്ടം.
“പോയി കുളിച്ചിട്ടു വാടാ.ചെക്കന് ഒന്നും ക്ഴിക്കേം വേണ്ട കുടിക്കേം വേണ്ട.ഇനി ഇതിനെ രണ്ടു മാസം മേയികണമല്ലോ?” അമ്മ അവന്റെ തലായില്‍ വെളിച്ചെണ്ണ തേച്ചു കൊണ്ട് പറഞ്ഞു. അവന്‍ മുറിയില്‍ കയറി അവന്റെ തുണിയും തോര്‍ത്തും എടുത്തു കൊണ്ട് കുളിക്കാന്‍ പോയി. പത്തു മിനിറ്റ് കൊണ്ട് കുളിയും പാസാക്കി ഒരു മൂളിപാട്ടും പാടി റൂമിലേക്ക്‌ കയറിയപ്പോള്‍,ദാ അച്ഛന്‍ കസേരയില്‍ ചാരി ഇരിക്കുന്നു. അച്ഛനെ കണ്ടതും അവന്‍ ഒന്ന് പരുങ്ങി,അച്ഛന്റെ മുന്നില്‍ അച്ചടക്കവും സല്‍ഭാവിയും ആയ  അവന്‍ നല്ല അച്ചടക്കത്തോടെ റൂമില്‍ കയറി. കണ്ണാടിക്കു മുന്നില്‍ നിന്ന് മുടി ചീകി പൌഡര്‍ ഇട്ടു. ‘കീ...കീ...കീ.......’ മുറിക്കുള്ളില്‍ നിന്നും എന്തോ കരയുന്ന ശബ്ദം കേട്ടിട്ട് അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി ‘കീ..കീ...’ വീണ്ടും ...താഴെ നിന്നാണ് ശബ്ദം.തറയില്‍ ആകെ നോക്കി. “അമ്മെ ,ധാ രണ്ടു അണ്ണന്‍ കുഞ്ഞു..”അവന്‍ വെപ്രാളത്തോടെ വിളിച്ചു പറഞ്ഞു. അതെ അത് കണ്ണ് പോലും വിരിയാത്ത രണ്ടു അണ്ണന്‍ കുഞ്ഞുങ്ങള്‍ ആയിരുന്നു.


“ഇതിന്റെ അമ്മ എവിടെയാ അച്ഛാ?”കുഞ്ഞിയും കൌതുകത്തോടെ  നോക്കി.
“ഓടിന്റെ ഇടയില്‍ എങ്ങാണ്ട് പ്രേസവിചിട്ടെച്ചു തള്ള പുറത്തു പോയി കാണും.,മനുഷ്യര്‍ തൊട്ടാല്‍ പിന്നെ കുഞ്ഞുങ്ങളെ തിരിഞ്ഞു പോലും നോക്കില്ല.”
“അതെന്താ?”ഹരി ജിജ്ഞാസയോടെ ചോദിച്ചു.
“അതങ്ങനാണ്.എന്തായാലും നീ അവിടെ വെച്ചേക്കു..തള്ള വന്നെടുതില്ലേല്‍ നമുക്ക് വളര്‍ത്താം.”
അങ്ങനെ പറഞ്ഞിട്ട് അച്ഛന്‍ കുളിക്കാന്‍ ബത്ത്രൂമിലേക്ക് പോയി.
ഹരി അതിനു പാല് കൊടുത്തു..പക്ഷെ അതൊന്നും കുടിക്കുന്നില്ല...കണ്ണു വിരിഞ്ഞിട്ടില്ലല്ലോ..
രണ്ടു ദിവസം കഴിഞ്ഞു അതില്‍ ഒന്നിന് ഒരു ഉത്സാഹവും ഇല്ലായിരുന്നു.പക്ഷെ,അതില്‍ കുറച്ചു കൂടി വലിയ കുഞ്ഞിന്റെ കണ്ണ് വിരിഞ്ഞു അത് പതുക്കെ കളിക്കാന്‍ തുടങ്ങി...അന്ന് വയ്കിട്ടു ക്ഷീണം തോണിയ കുഞ്ഞു ചത്ത്‌ പോയി.
ഹരിക് അത് കുറച്ചു വിഷമം ഉണ്ടക്കിയെങ്ങിലും ബാക്കി ഉള്ള കുഞ്ഞിനെ അവന്‍ പോന്നു പോലെ നോക്കി..                                                                     


അവന്റെ അച്ഛന്‍ മുറിയിലേക്ക് വന്നു നോക്കി.ഹരി ആ കുഞ്ഞുങ്ങളെ  എടുത്തു മടിയില്‍ വെച്ചു.
“ഹ്മം..വീടിന്റെ മുകളില്‍ രണ്ടു ദിവസം ആയിട്ട് ഇതാണോ ഭയങ്കര ശബ്ദം കേട്ടത്.”അച്ഛന്‍ പറഞ്ഞു.
“ഇതിന്റെ അമ്മ എവിടെയാ അച്ഛാ?”കുഞ്ഞിയും കൌതുകത്തോടെ  നോക്കി.
“ഓടിന്റെ ഇടയില്‍ എങ്ങാണ്ട് പ്രേസവിചിട്ടെച്ചു തള്ള പുറത്തു പോയി കാണും.,മനുഷ്യര്‍ തൊട്ടാല്‍ പിന്നെ കുഞ്ഞുങ്ങളെ തിരിഞ്ഞു പോലും നോക്കില്ല.”
“അതെന്താ?”ഹരി ജിജ്ഞാസയോടെ ചോദിച്ചു.
“അതങ്ങനാണ്.എന്തായാലും നീ അവിടെ വെച്ചേക്കു..തള്ള വന്നെടുതില്ലേല്‍ നമുക്ക് വളര്‍ത്താം.”
അങ്ങനെ പറഞ്ഞിട്ട് അച്ഛന്‍ കുളിക്കാന്‍ ബത്ത്രൂമിലേക്ക് പോയി.
ഹരി അതിനു പാല് കൊടുത്തു..പക്ഷെ അതൊന്നും കുടിക്കുന്നില്ല...കണ്ണു വിരിഞ്ഞിട്ടില്ലല്ലോ..
രണ്ടു ദിവസം കഴിഞ്ഞു അതില്‍ ഒന്നിന് ഒരു ഉത്സാഹവും ഇല്ലായിരുന്നു.പക്ഷെ,അതില്‍ കുറച്ചു കൂടി വലിയ കുഞ്ഞിന്റെ കണ്ണ് വിരിഞ്ഞു അത് പതുക്കെ കളിക്കാന്‍ തുടങ്ങി...അന്ന് വയ്കിട്ടു ക്ഷീണം തോണിയ കുഞ്ഞു ചത്ത്‌ പോയി.
ഹരിക് അത് കുറച്ചു വിഷമം ഉണ്ടക്കിയെങ്ങിലും ബാക്കി ഉള്ള കുഞ്ഞിനെ അവന്‍ പോന്നു പോലെ നോക്കി.. 

                 
“ഹരിക്കിപ്പോള്‍ കളിയ്ക്കാന്‍ പുതിയ കൂട്ട്ടുകരെ കിട്ടി ഞങ്ങളെ ഒന്നും ഇപ്പോള്‍ വേണ്ടല്ലോ..”മുത്ത്‌ ഇടക്കൊക്കെ ഹരിയുടെ അമ്മയോട് പരാതി പറഞ്ഞു.
അതെ ഹരിക്കിപ്പോള്‍ കിടക്കാനും  ഇരിക്കാനും എല്ലാം ആ അണ്ണന്‍ കുഞ്ഞിനെ വേണം.അണ്ണാന്‍ കുഞ്ഞിനു തിരിച്ചും.
അവന്‍  പാലും പഴവും എല്ലാം കൊടുത്തു..

വീട്ടില്‍ എല്ലാവര്ക്കും ആ അണ്ണന്‍ കുഞ്ഞിനോട് വാത്സല്യം ആയിരുന്നു..വീട്ടിലുള്ളവരുടെ ഒക്കെ കണ്ണിലുണ്ണി ആകുകയായിരുന്നു ആ അണ്ണന്‍ കുഞ്ഞു.
“ഇത് അണ്ണാന്‍കുഞ്ഞ് ഒന്നും അല്ല..മനുഷ്യനായി ജനിക്കേണ്ടതാ..”ഹരിയുടെ മുത്തശ്ശി പറയും,
അതെ അത്രയ്ക്ക് ബുക്തി ആയിരുന്നു അവനു.
അവര്‍ അതിനൊരു പേരും ഇട്ടു.’അപ്പുണ്ണി’
നല്ല മിനുസമുള്ള പഞ്ഞി കൊണ്ട് ഒരു കുഞ്ഞു കിടക്ക ഹരി അപ്പുണ്ണിക്കു ഉണ്ടാക്കി.
“നീ വലിയ കുട്ടി ആയില്ലേ..ഇനി ഇവിടെ കിടന്നാല്‍ മതി കേട്ടോ..അപ്പുനി..”

എന്നും ഹരി അപ്പുണ്ണിയെ അതില്‍ കിടത്തും.ലൈറ്റ് ഓഫ്‌ ചെയ്തു എല്ലാവരും കിടന്നാല്‍ അപ്പുണ്ണി പതിയെ കിടക്കയില്‍ നിന്നെഴുനെട്ടു ഹരിയുടെ പുതപ്പിനടിയുലൂടെ നുഴഞ്ഞു ഹരിയുടെ തോളിനോട് ചേര്‍ന്ന് വന്നു കിടക്കും.
ഹരി ഇടയ്ക്കു ഉണര്‍ന്നു അവനെ പൊക്കി വീണ്ടും പഴയ സ്ഥാനത്ത് വെച്ചാലും അപ്പുണ്ണി അവന്റെ പഴയ സ്വഭാവം തന്നെ കാണിക്കും..
മിക്കപ്പോഴും രാവിലെ ആകും ഹരിയുടെ കൂടെ ഒരാള് കൂടി കിടന്നുറങ്ങിയത് അവന്‍ അറിയുന്നത്.

അങ്ങിനെ ഒരു ദിവസം രാവിലെ ഹരി എഴുനേറ്റു..നമ്മുടെ അപ്പുണ്ണിയെ തിരക്കി അവന്‍ മുറിയിലെല്ലാം നടന്നു..
അപ്പുണ്ണിയെ കാണാന്‍ ഇല്ല..
ഹരിക്ക് കരച്ചില്‍ വന്നു.
വീട്ടില്‍ എല്ലാവരും തിരയുകയാന്‍ തുടങ്ങി..
“ഹരിയേട്ടാ....” കുഞ്ഞിയുടെ നില വിളി അല്ലെ ആ കേട്ടത്...
എല്ലാവരും കരച്ചില്‍ കേട്ട ഇടത്തേക്ക് ഓടി..

ഹരിയുടെ റൂമില്‍ നിന്നായിരുന്നു ആ നില വിളി.
“എന്താ മോളെ എന്താ പട്ടിയെ?” അമ്മ ഓടി ചെന്ന് അവളെ പിടിച്ചു.
അവള്‍ കാട്ടിലിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് കരയുകയാണ്.
കട്ടിലിലേക്ക് നോക്കിയപ്പോള്‍ അതാ അപ്പുണ്ണി അനങ്ങാതെ കിടക്കുന്നു..
അച്ഛന്‍ അതിനെ  എടുത്തു നോക്കിയിട്ട് പറഞ്ഞു..
”ഇത് ചത്തൂ..”
എല്ലാവരും ഒരു നിമിഷം ഒന്നു പകച്ചു പൊയീ..
ആരോ..അയ്യോ..എന്ന് നില വിളിക്കയും ചെയ്തു..
“ഇന്നലെ എന്റെ അടുത്ത് വന്നു കിടന്നത് ഞാന്‍ അറിഞ്ഞില്ല...” കരഞ്ഞു കൊണ്ട് ഹരി പറഞ്ഞു..
ഹരിയുടെ കയ്യോ കാലോ വീണിരിക്കാം..
“ശ്വാസം മുട്ടിയാണ് ചത്തത്..കണ്ടില്ലേ..നാക്ക് പുറത്തേക്കു നീട്ടി ഇട്ടിരിക്കുന്നത്..” അച്ഛന്‍  വിഷമത്തോടെ പറഞ്ഞു..
കുഞ്ഞി നിര്‍ത്താതെ കരയുകയാണ്..
അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു..അമ്മ അടുക്കളയിലേക്കു പോയി....
ഹരി അപ്പുന്നിയെ എടുത്തു കയ്യില്‍ തന്നെ വെച്ചേക്കുവാണു...
മുത്തശ്ശി വന്നു കുറെ നേരം മിണ്ടാതെ നോക്കി നിന്നിട്ട് കട്ടിലില്‍ പോയി കിടന്ന്നു..
ഹരി മുറ്റത്തു പോയി,ഒരു കുഴിയെടുത്തു...എന്നിട്ട് അതിനെ അതിലിട്ട് മൂടി...
അവന്‍ പൊട്ടി ..പൊട്ടി..കരഞ്ഞു...
കുറച്ചു കഴിഞ്ഞു അവന്‍ വീട്ടിലേക്കു കയറി.അപ്പോള്‍ കുഞ്ഞി കരഞ്ഞു കൊണ്ട് തന്നെ തുറിച്ചു നോക്കുന്നു..
ആ നോട്ടത്തില്‍ അവന്‍ ഉരുകി പോയി...ഹരി ആണ് അപ്പുണ്ണിയെ കൊന്നതെന്ന വിശ്വാസത്തില്‍ ആണ് കുഞ്ഞി.
എല്ലാവരും അവനെ കുട്ടപെടുത്തി....അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്...
പിന്നീടുള്ള രാത്രികളില്‍ ഹരി ഉറക്കത്തില്‍ പിച്ചും പേയും പറയാന്‍ തുടങ്ങി...’അപ്പുന്നീ..അപ്പുണ്ണി.’. എന്ന് വ്യക്തമായിരുന്നു..കുറച്ചു നാളത്തേക്ക് ഒരു മരണ വീടു പോലെ ആയിരുന്നു..ഹരിയുടെ വീട്.പതുക്കെ എല്ലാവരും അപ്പുണ്ണിയെ മറന്നു... എന്നാല്‍ ഹരിയുടെ മനസ്സ്    ഇപ്പോഴും ഒരു കൊലപാതകം ചെയ്ത കുറ്റബോധം പേറി നടക്കയാണ്...
ആരോടെങ്കിലും ഒന്ന് ഉള്ളു തുറന്നു പറഞ്ഞു കരയാന്‍ കൂടി കഴിയാതെ.....

Wednesday, 9 September 2015

ഇന്റര്‍വ്യൂ


                                                               ഇന്‍റര്‍വ്യൂ

                                                 
      അന്നും ഒരു ഇന്‍റര്‍വ്യൂ  ഉളളതിനാല്‍ ഞാന്‍ നേരത്തെ എഴുനേറ്റു,അമ്മ എനിക്ക് വേണ്ടി പ്രഭാത ഭക്ഷണം തയ്യറാക്കുന്ന തിരക്കിലാണ്.ചേച്ചിയുടെ കുട്ടികളെ വിളിച്ചുണര്‍ത്തിയിട്ടു അവള്‍ മുറ്റം തൂക്കുന്നതിനു മുറ്റത്തിറങ്ങി.അച്ഛന്‍,ഇടവപാതി ആയതിനാല്‍ സംശയത്തോടെ മുറ്റത്തിറങ്ങി പാതി തെളിഞ്ഞ ആകാശത്തേക്ക് നോക്കി. ”ഇന്നു മഴ കാണില്ലെന്ന് തോനുന്നു”.അച്ഛന്‍ അകത്തു കയറി അടുക്കള ജനല്‍ പടിയില്‍ ചാരി വെചിരിക്കുന്ന, മുറ്റത്തുള്ള കുറച്ചു റബ്ബര്‍ മരം വെട്ടുന്ന കത്തി എടുത്തു മൂര്‍ച്ച പെടുത്താന്‍ അരം തിരഞ്ഞു.
   
    ഞാന്‍ കുളിച്ചു റെഡി ആയി അമ്മയോട് കാപ്പി ചോദിച്ചു.അമ്മ അടുക്കളയില്‍ നിന്ന് ഒരു പത്രത്തില്‍ മൂന്ന് ദോശയും ചമ്മന്തി കറിയും ഒരു ഗ്ലാസ്‌ കട്ടന്‍ ചായയും ആയി എന്‍റെ അടുത്തേക്ക് വന്നു.ഞാന്‍ അമ്മയുടെ കയ്യിലെ പാത്രത്തില്‍ നിന്ന്  ഒരു ദോശ എടുത്തു കഴിച്ചു കൊണ്ട് മുറിയില്‍ പോയി സര്‍ട്ടിഫിക്കറ്റ് എല്ലാം എടുത്തു എന്റെ ബാഗില്‍ ആക്കി.അമ്മ വീണ്ടും എന്റെ പുറകെ ദോശ പത്രവുമായി വന്നു.”ഒന്നു കൂടി കഴിച്ചിട്ട് പോകു മോനേ..”അമ്മ പറഞ്ഞു.ഞാന്‍ അമ്മയുടെ കയ്യില്‍ ഇരുന്ന കട്ടന്‍ ചായ വാങ്ങി കുടിച്ചു കൊണ്ട് പറഞ്ഞു, ”മതി. ഇനി പോയി വന്നിട്ട് കഴിക്കാം സമയം പോയി..രാവിലെ 10.00 മണിക്ക് കായംകുളത്ത് ഓഫീസില്‍ എത്തേണ്ടതാണ്.”

    ഞാന്‍ തിരകിട്ടു ബാഗും തോളില്‍ ഇട്ടു മുറ്റത്തേക്കിറങ്ങി. ”കാവില്‍ ഒന്ന് തൊഴുതിട്ടു പോണേ മോനെ..”അമ്മ ഉമ്മറത്തേക്കിറങ്ങി വന്നു പറഞ്ഞു. “ ടാ. ഇന്നലെ പറഞ്ഞ കാര്യം മറക്കല്ലേ.”.പറമ്പില്‍ വീണു കിടന്ന ഓലയും കൊണ്ട് മുറ്റത്തേക്ക് കയറി വന്ന ചേച്ചി പറഞ്ഞു. “മ്മം” ഞാന്‍ ഒന്ന് മൂളിയിട്ട് റോഡിലേക്ക് ഇറങ്ങി.അച്ഛന്‍ റബ്ബര്‍ മരത്തിനിടയില്‍ നിന്ന് നോക്കുന്നുണ്ട്. ’എന്തായാലും ഈ ജോലി കിട്ടിയേ പറ്റുള്ളൂ.ശമ്പളം കുറവാണു.എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അതോരാശ്വാസം ആണ്’.

    20 മിനിറ്റ് ബസ്‌ സ്റ്റോപ്പില്‍  നിന്നിട്ടും വണ്ടി ഒന്നും വന്നില്ല
. ഒരോട്ടോ വിളിച്ചാലോ എന്നാലോചിച്ചപ്പോള്‍ സ്കൂളില്‍ ഒരുമിച്ചു പഠിച്ച ലാലുവിന്റെ അച്ഛന്‍ ബൈക്ക് ആയിട്ട് വരുന്നു.ഞാന്‍ കയ്യ് കാണിച്ചു.എന്നെ കണ്ടതും ചിരിച്ചു കൊണ്ട് ബൈക്ക് നിര്‍ത്തി.ഹരിപാട് പോവാണെന്ന് അറിയാമെങ്കിലും ഞാന്‍ ചോദിച്ചു. ”ഹരിപടെക്ക് ആയിരിക്കും അല്ലെ?”. “അതെ.വാ കയറു.”ചിരിച്ചു കൊണ്ട് തന്നെ മറുപടിയും പറഞ്ഞു.”ലാലു വിളിക്കാറുണ്ടോ?.”പോകുന്നതിനിടയില്‍ ഞാന്‍ തിരക്കി.
“പിന്നെ..എന്നും വിളിക്കും.അവന്‍ UKയില്‍ നിന്ന് അടുത്ത മാസം വരുന്നുണ്ട്.അവന്‍ പണികഴിപ്പിച്ച  പുതിയ വീടിന്റെ പാല് കച്ചുണ്ട്.ഒരു കല്യാണ ആലോചനയും നടക്കുന്നുണ്ട്.” ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. ”ജോലി വല്ലതും ആയോ.?”
“ഇല്ല.കായംകുളം പോവാ.ഇന്റര്‍വ്യൂ  ഉണ്ടു”.കൂടുതല്‍ ഒന്നും ചോദിക്കല്ലേ എന്ന് ഓര്‍ത്തു കൊണ്ട് ഞാന്‍ പറഞ്ഞു.ഹരിപാട് ബസ്‌ സ്റ്റാന്‍ഡില്‍ ഇറക്കിയിട്ട്‌ അദ്ദേഹം പോയി.

      കായംകുളത്തേക്ക് ഉള്ള ഒരു ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ട് എടുതെങ്ങിലും  ഞാന്‍ ഓടി കയറി.പെട്ടെന്ന് കുറെ കണ്ണുകള്‍ എന്നിലേക്ക്‌ പതിച്ചെഗിലും  ഞാന്‍ ഒരു കമ്പിയില്‍ പിടിച്ചു പുറതെക്കു നോക്കി നിന്നു.ബസിലെ ജനലിനു പുറത്തു ദൃശ്യങ്ങള്‍ അതിവേഗം വന്നു മാഞ്ഞു പോകുന്നത് പോലെ എന്റെ മനസ്സില്‍ ഇന്റര്‍വ്യൂനു ചോദിക്കാന്‍  സാധ്യത ഉള്ള ചോദ്യങ്ങള്‍ വന്നു പോയി.
     
      കായംകുളത് ബസ്‌ ഇറങ്ങി.നല്ല ദാഹം.അടുത്ത് കണ്ട ഒരു പെട്ടികടയില്‍ നിന്ന് ഒരു സോഡാ വാങ്ങി കുടിച്ചു.പത്രത്തില്‍ നിന്നും വെട്ടി എടുത്ത ഇന്റര്‍വ്യൂ പരസ്യം ആ കടകാരന്‍ ചേട്ടനെ കാണിച്ചിട്ട് സ്ഥലം അന്യോഷിച്ചു.പത്ര കഷണം നോക്കാതെ തന്നെ ചേട്ടന്‍ ചോദിച്ചു,”ഇന്റര്‍വ്യൂനു വന്നതല്ലേ?”.”അതെ”. “ധാ ആ കാണുന്നതാണ് സ്ഥലം.”അധികം അകലെ അല്ലാത്ത രീതിയില്‍ കടകാരന്‍ വിരല്‍ ചൂണ്ടി.റോഡ്‌ ക്രോസ് ചെയ്തു  ഞാന്‍ ആ ദിശയിലേക്ക് നടന്നു.കുറച്ചു നടന്നപോള്‍ ഒരു കെട്ടിടത്തിനു മുന്നില്‍ ഒരു ആള്‍കൂട്ടം കണ്ടു.കെട്ടിടത്തിനു മുന്നില്‍ ഉള്ള ബോര്‍ഡും എന്റെ കയ്യിലെ കടലാസും ഒത്തു നോക്കി.”ഹാ..ഇന്റര്‍വ്യൂ നടക്കുന്ന കമ്പനി ഇത് തന്നെ ആണ്.”
‘ഈശ്വരാ ഇവരെല്ലാം ഇന്റര്‍വ്യൂനു വന്നവരാണോ?’ ഞാന്‍ മനസ്സില്‍ ഓര്‍ത്തു.ആകെ ഉള്ളത് 5 ഒഴിവുകള്‍ ആണ്.ഇരുപതില്‍ കൂടുതല്‍ ഇന്റര്‍വ്യൂനു പോയിട്ടുഉണ്ടെലും ഇത്രയും ആളുകള്‍ ഇത് ആദ്യം ആണ്.നാട്ടില്‍ തൊഴില്‍ രേഹിതരുടെ എണ്ണം ദിനം പ്രതി കൂടി വാരുകയാണല്ലോ.അതും ഉന്നത വിദ്യാഭാസം ഉള്ളവര്‍.

       ഞാന്‍ ഉള്ളിലേക്ക് എത്തി നോക്കി.അകത്തു സെക്യൂരിറ്റി ആളെ നിയന്ധ്രിക്കാന്‍ കഷ്ടപെടുന്നു.അതൊന്നും ഉധ്യോഗര്ധികള്‍ ശ്രേധിക്കുന്നത്തെ ഇല്ല..എല്ലാവര്ക്കും ഈ ജോലി വേണം എന്നാ വാശിയോടെ തിരക്കുണ്ടാക്കുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഉണ്ടായിരുന്ന ആത്മവിശ്വാസം എല്ലാം എനിക്ക് നഷ്ടം ആയിരിക്കുന്നു.കംപനിയേ പറ്റി നല്ലതും ചീത്തയും ആയ പല അഭിപ്രായങ്ങള്‍ ആളുകള്‍ പറയുന്നുണ്ട്.അതിനിടയില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു,”ഇന്റര്‍വ്യൂ തുടങ്ങി”.ആളുകള്‍ കൂട്ടത്തോടെ തിരക്കുണ്ടാകാന്‍ തുടങ്ങി.ഞാന്‍ എന്റെ വിലപെട്ട സെര്‍തിഫികാടുകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാനും ഒരു വിഭലശ്രേമം നടത്തി.മണിക്കൂര്‍ 2 കഴിഞ്ഞു.സെക്യൂരിറ്റി പുറത്തേക്കു വന്നു വിളിച്ചു പറഞ്ഞു, ”കമ്പനിക്ക്‌ ആവശ്യം ഉള്ള ആളെ എടുത്തു കഴിഞ്ഞു.ദയവു ചെയ്തു എല്ലാവരും പിരിഞ്ഞു പോകണം.”പെട്ടെന്നു ഒരു നിമിഷം  ഞാന്‍ തരിച്ചു നിന്ന്.കുറെ ആളുകള്‍ കൂട്ടത്തോടെ ബഹളം ഉണടക്കാന്‍ തുടങ്ങി.കുറച്ചു പേര്‍ റോഡിലേക്കിറങ്ങി പല വഴിക്ക് പോയി.ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ പോയി ഇരുന്നു.മനസ്സില്‍ ഒരു ചിന്ദയും വരുന്നില്ല.ഒരു മരവിപ്പ്.ബസുകള്‍ പലതു പല വഴിക്ക് പോയി.ഞാന്‍ ഒന്നും ശ്രേധിക്കുന്നുണ്ടയിരുന്നില്ല.സമയം മൂന്നര  ആയിരിക്കുന്നു.ഞാന്‍ ബസ്‌ വല്ലതും വരുന്നുണ്ടോ എന്ന് നോക്കി.
     
   വീടിനു അടുത്ത് ബസ്‌ ഇറങ്ങി വീട്ടിലേക്കു നടന്നു.സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു.പറമ്പില്‍ ഓല വീഴുന്ന ശബ്ദം കേട്ടു കൊണ്ട് ഞാന്‍ വീട്ടിലേക്കു കയറുമ്പോള്‍ ചേച്ചി എന്നെ രാവിലെ ഓര്‍മിപ്പിച്ച കാര്യം മറന്ന കാര്യം ഓര്‍ത്തു.’അമ്മെ’ എന്ന് ഞാന്‍ വിളിച്ചു കൊണ്ട് ഞാന്‍ എന്റെ മുറിയിലേക്ക് പോയി.അമ്മ എന്റെ അടുത്തേക്ക് വന്നു. “ഇന്റര്‍വ്യൂ എങ്ങനെ ഉണ്ടായിരുന്നു” അമ്മ ചോദിച്ചു. ”അടുത്ത ആഴ്ച ഒരു ഇന്റര്‍വ്യൂ  ഉണ്ടു.പോകണം.” ഞാന്‍ പറഞ്ഞു. “സാരം ഇല്ല മോനെ,നീ എന്തേലും കഴിച്ചോ?വാ എന്തേലും കഴിക്കാം.” അമ്മ അടുക്കളയിലേക്കു പോയി.ഞാന്‍ എന്റെ ബാഗില്‍ നിന്നും ഫയല്‍ പുറത്തെടുത്തു.സര്‍ട്ടിഫിക്കറ്റ് കൊണ്ട് നിറഞ്ഞ ഫയല്‍  തുറന്നു. ഓരോന്നും നോക്കിയിട്ട് അടച്ചു വെച്ചു.ഞാന്‍ അടുക്കള ഭാഗത്തെ ജനലിലേക്ക് നോക്കി.അവിടെ അച്ഛന്റെ റബ്ബര്‍ മരം വെട്ടുന്ന കത്തി മൂര്‍ച്ച കൂട്ടി ചാരി വെച്ചിരിക്കുന്നു.ഒരു നിമിഷം ഞാന്‍ അതിലേക് സൂക്ഷിച്ചു നോക്കി. പുറത്തു ഇരുട്ട് വീഴുന്നു.എന്റെ മനസിലും.ഞാന്‍ പതുക്കെ എഴുനേറ്റു.മുറിയുടെ മൂലയില്‍ കിടക്കണ കസേരമേല്‍ ഇന്നത്തെ പത്രം.ഞാന്‍ അതെടുത്തു.അടുത്ത ഇന്റര്‍വ്യൂവിനുള്ള തീയതി തിരയുകയാണ്.....