Saturday 12 September 2015

അപ്പുണ്ണി

അപ്പുണ്ണി




ന്നത്തേതിനെകട്ടിലും സ്കൂള്‍ വിട്ടു വീട്ടിലേക്കു വരാന്‍ അന്ന് ഹരിക്ക് വലിയ ഉത്സാഹം ആയിരുന്നു.

കാരണം വേറൊന്നും അല്ല.നാളെ മുതല്‍ വേനല്‍ അവധി ആണ്.                                                        കാരണം വേറൊന്നും അല്ല.നാളെ മുതല്‍ വേനല്‍ അവധി ആണ്.

‘ഇനി ആരും പടിക്കെടാ..പടിക്കെടാ.. എന്ന് പറഞ്ഞു ശല്ല്യം ചെയ്യില്ലല്ലോ?’അവന്‍ ഓര്‍ത്തു..അതോര്‍ത്താല്‍ മനസിനൊരു കുളിര്‍ ആണ്. “ഇത് എങ്ങോട്ടാടാ  വാണം വിട്ട പോലെ...” അവന്റെ ദ്രിതി കണ്ടിട്ടാവണം,കുട്ടപ്പന്‍ ആശാരി അവനോടു ചോദിച്ചു. “വയറിനു നല്ല സുഖം ഇല്ല..അതാ.”ഒന്നിളിച്ചു കാണിച്ചു കൊണ്ടവന്‍ പറഞ്ഞു. അയാളുടെ മുഖം കണ്ടിട്ട് ചിരി വന്നു എങ്കിലും,ഒരു പ്രത്യേക തരം നടത്തത്തിലൂടെ അവന്‍ വീണ്ടും സ്പീഡ് കൂട്ടി. വീട്ടില്‍ എത്തി. ഓടിട്ട ഒരു ചെറിയ വീടായിരുന്നു അത്. അച്ഛന്‍ കൂലിപണി എടുതുണ്ടാക്കിയ ആകെ ഉള്ള സ്വത്തു. “അമ്മെ.” അന്ന് ഒരു പ്രത്യേക സ്നേഹം ആയിരുന്നു ആ വിളിയില്‍.. പുസ്തക സഞ്ചി കസേരയിലെക്കെറിഞ്ഞിട്ടു  കളിക്കാനായി അവന്‍ മുത്തിന്റെ വീട്ടിലേക്കു ഓടി. “ടാ ഉടുപ്പ് മാറീട്ടു പോടാ..” തുണി കഴുകി കൊണ്ടിരുന്ന അമ്മ വിളിച്ചെങ്കിലും അത് കേള്‍ക്കാതെ അവന്‍ ഓടി. “നീ ഇങ്ങു വന്നേരെ,കേട്ടോ?” അമ്മ വീണ്ടും തുണി കഴുകുന്നത്തില്‍ ശ്രേധിച്ചു. നേരം സന്ധ്യ ആയി. “ടീ..കുഞ്ഞി ..നീ പോയി ആ ചെറുക്കന്‍ എന്തെടുക്കുവാണെന്നു നോക്കിയേടി..” ഹരിയുടെ കുഞ്ഞി പെങ്ങള്‍ ആണ് ‘കുഞ്ഞി’.കവിത എന്നാണ് പേര്.വീട്ടില്‍ വിളിക്കുന്ന പേരാണ് കുഞ്ഞി. “ശരി അമ്മെ..” അവള്‍ മുത്തിന്റെ വീട്ടിലേക്കോടി. “മുത്തിന്‍റെമ്മേ...മുത്തിന്റെ അമ്മെ..” അവളുടെ വിളി കേട്ട് വസുമതി ടീച്ചര്‍ ഇറങ്ങി വന്നു. ആ നാട്ടിലെ കുറച്ചു കുട്ടികളെ ടുഷന്‍ എടുക്കുന്നത് അവരാണ്.അത് കൊണ്ട് അവരെ എല്ലാരും ‘വസുമതി ടീച്ചറെ’ എന്നാണ് വിളിക്കാറ്. “ഗ്ഹാ...ട..ഹരീ.. നിന്നെ തിരക്കി ആളുകളൊക്കെ വന്നു തുടങ്ങീട്ടുണ്ട്.”ടീച്ചര്‍ വിളിച്ചു പറഞ്ഞു. ഹരി ദ്രിതിയില്‍ ഓടി വന്നു..” “ഞാന്‍ പിന്നെ വരാടി..” എന്ന് പറഞ്ഞു അവന്‍ തിരിഞ്ഞു ഓടാന്‍ തുടങ്ങി. “അച്ചനാ വിളിക്കുന്നത്‌” ‘ഈശ്വരാ അച്ഛന്‍ വന്നോ?’ അവന്‍ വീട്ടിലേക്കു ഒറ്റ ഓട്ടം.
“പോയി കുളിച്ചിട്ടു വാടാ.ചെക്കന് ഒന്നും ക്ഴിക്കേം വേണ്ട കുടിക്കേം വേണ്ട.ഇനി ഇതിനെ രണ്ടു മാസം മേയികണമല്ലോ?” അമ്മ അവന്റെ തലായില്‍ വെളിച്ചെണ്ണ തേച്ചു കൊണ്ട് പറഞ്ഞു. അവന്‍ മുറിയില്‍ കയറി അവന്റെ തുണിയും തോര്‍ത്തും എടുത്തു കൊണ്ട് കുളിക്കാന്‍ പോയി. പത്തു മിനിറ്റ് കൊണ്ട് കുളിയും പാസാക്കി ഒരു മൂളിപാട്ടും പാടി റൂമിലേക്ക്‌ കയറിയപ്പോള്‍,ദാ അച്ഛന്‍ കസേരയില്‍ ചാരി ഇരിക്കുന്നു. അച്ഛനെ കണ്ടതും അവന്‍ ഒന്ന് പരുങ്ങി,അച്ഛന്റെ മുന്നില്‍ അച്ചടക്കവും സല്‍ഭാവിയും ആയ  അവന്‍ നല്ല അച്ചടക്കത്തോടെ റൂമില്‍ കയറി. കണ്ണാടിക്കു മുന്നില്‍ നിന്ന് മുടി ചീകി പൌഡര്‍ ഇട്ടു. ‘കീ...കീ...കീ.......’ മുറിക്കുള്ളില്‍ നിന്നും എന്തോ കരയുന്ന ശബ്ദം കേട്ടിട്ട് അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി ‘കീ..കീ...’ വീണ്ടും ...താഴെ നിന്നാണ് ശബ്ദം.തറയില്‍ ആകെ നോക്കി. “അമ്മെ ,ധാ രണ്ടു അണ്ണന്‍ കുഞ്ഞു..”അവന്‍ വെപ്രാളത്തോടെ വിളിച്ചു പറഞ്ഞു. അതെ അത് കണ്ണ് പോലും വിരിയാത്ത രണ്ടു അണ്ണന്‍ കുഞ്ഞുങ്ങള്‍ ആയിരുന്നു.


“ഇതിന്റെ അമ്മ എവിടെയാ അച്ഛാ?”കുഞ്ഞിയും കൌതുകത്തോടെ  നോക്കി.
“ഓടിന്റെ ഇടയില്‍ എങ്ങാണ്ട് പ്രേസവിചിട്ടെച്ചു തള്ള പുറത്തു പോയി കാണും.,മനുഷ്യര്‍ തൊട്ടാല്‍ പിന്നെ കുഞ്ഞുങ്ങളെ തിരിഞ്ഞു പോലും നോക്കില്ല.”
“അതെന്താ?”ഹരി ജിജ്ഞാസയോടെ ചോദിച്ചു.
“അതങ്ങനാണ്.എന്തായാലും നീ അവിടെ വെച്ചേക്കു..തള്ള വന്നെടുതില്ലേല്‍ നമുക്ക് വളര്‍ത്താം.”
അങ്ങനെ പറഞ്ഞിട്ട് അച്ഛന്‍ കുളിക്കാന്‍ ബത്ത്രൂമിലേക്ക് പോയി.
ഹരി അതിനു പാല് കൊടുത്തു..പക്ഷെ അതൊന്നും കുടിക്കുന്നില്ല...കണ്ണു വിരിഞ്ഞിട്ടില്ലല്ലോ..
രണ്ടു ദിവസം കഴിഞ്ഞു അതില്‍ ഒന്നിന് ഒരു ഉത്സാഹവും ഇല്ലായിരുന്നു.പക്ഷെ,അതില്‍ കുറച്ചു കൂടി വലിയ കുഞ്ഞിന്റെ കണ്ണ് വിരിഞ്ഞു അത് പതുക്കെ കളിക്കാന്‍ തുടങ്ങി...അന്ന് വയ്കിട്ടു ക്ഷീണം തോണിയ കുഞ്ഞു ചത്ത്‌ പോയി.
ഹരിക് അത് കുറച്ചു വിഷമം ഉണ്ടക്കിയെങ്ങിലും ബാക്കി ഉള്ള കുഞ്ഞിനെ അവന്‍ പോന്നു പോലെ നോക്കി..                                                                     


അവന്റെ അച്ഛന്‍ മുറിയിലേക്ക് വന്നു നോക്കി.ഹരി ആ കുഞ്ഞുങ്ങളെ  എടുത്തു മടിയില്‍ വെച്ചു.
“ഹ്മം..വീടിന്റെ മുകളില്‍ രണ്ടു ദിവസം ആയിട്ട് ഇതാണോ ഭയങ്കര ശബ്ദം കേട്ടത്.”അച്ഛന്‍ പറഞ്ഞു.
“ഇതിന്റെ അമ്മ എവിടെയാ അച്ഛാ?”കുഞ്ഞിയും കൌതുകത്തോടെ  നോക്കി.
“ഓടിന്റെ ഇടയില്‍ എങ്ങാണ്ട് പ്രേസവിചിട്ടെച്ചു തള്ള പുറത്തു പോയി കാണും.,മനുഷ്യര്‍ തൊട്ടാല്‍ പിന്നെ കുഞ്ഞുങ്ങളെ തിരിഞ്ഞു പോലും നോക്കില്ല.”
“അതെന്താ?”ഹരി ജിജ്ഞാസയോടെ ചോദിച്ചു.
“അതങ്ങനാണ്.എന്തായാലും നീ അവിടെ വെച്ചേക്കു..തള്ള വന്നെടുതില്ലേല്‍ നമുക്ക് വളര്‍ത്താം.”
അങ്ങനെ പറഞ്ഞിട്ട് അച്ഛന്‍ കുളിക്കാന്‍ ബത്ത്രൂമിലേക്ക് പോയി.
ഹരി അതിനു പാല് കൊടുത്തു..പക്ഷെ അതൊന്നും കുടിക്കുന്നില്ല...കണ്ണു വിരിഞ്ഞിട്ടില്ലല്ലോ..
രണ്ടു ദിവസം കഴിഞ്ഞു അതില്‍ ഒന്നിന് ഒരു ഉത്സാഹവും ഇല്ലായിരുന്നു.പക്ഷെ,അതില്‍ കുറച്ചു കൂടി വലിയ കുഞ്ഞിന്റെ കണ്ണ് വിരിഞ്ഞു അത് പതുക്കെ കളിക്കാന്‍ തുടങ്ങി...അന്ന് വയ്കിട്ടു ക്ഷീണം തോണിയ കുഞ്ഞു ചത്ത്‌ പോയി.
ഹരിക് അത് കുറച്ചു വിഷമം ഉണ്ടക്കിയെങ്ങിലും ബാക്കി ഉള്ള കുഞ്ഞിനെ അവന്‍ പോന്നു പോലെ നോക്കി.. 

                 
“ഹരിക്കിപ്പോള്‍ കളിയ്ക്കാന്‍ പുതിയ കൂട്ട്ടുകരെ കിട്ടി ഞങ്ങളെ ഒന്നും ഇപ്പോള്‍ വേണ്ടല്ലോ..”മുത്ത്‌ ഇടക്കൊക്കെ ഹരിയുടെ അമ്മയോട് പരാതി പറഞ്ഞു.
അതെ ഹരിക്കിപ്പോള്‍ കിടക്കാനും  ഇരിക്കാനും എല്ലാം ആ അണ്ണന്‍ കുഞ്ഞിനെ വേണം.അണ്ണാന്‍ കുഞ്ഞിനു തിരിച്ചും.
അവന്‍  പാലും പഴവും എല്ലാം കൊടുത്തു..

വീട്ടില്‍ എല്ലാവര്ക്കും ആ അണ്ണന്‍ കുഞ്ഞിനോട് വാത്സല്യം ആയിരുന്നു..വീട്ടിലുള്ളവരുടെ ഒക്കെ കണ്ണിലുണ്ണി ആകുകയായിരുന്നു ആ അണ്ണന്‍ കുഞ്ഞു.
“ഇത് അണ്ണാന്‍കുഞ്ഞ് ഒന്നും അല്ല..മനുഷ്യനായി ജനിക്കേണ്ടതാ..”ഹരിയുടെ മുത്തശ്ശി പറയും,
അതെ അത്രയ്ക്ക് ബുക്തി ആയിരുന്നു അവനു.
അവര്‍ അതിനൊരു പേരും ഇട്ടു.’അപ്പുണ്ണി’
നല്ല മിനുസമുള്ള പഞ്ഞി കൊണ്ട് ഒരു കുഞ്ഞു കിടക്ക ഹരി അപ്പുണ്ണിക്കു ഉണ്ടാക്കി.
“നീ വലിയ കുട്ടി ആയില്ലേ..ഇനി ഇവിടെ കിടന്നാല്‍ മതി കേട്ടോ..അപ്പുനി..”

എന്നും ഹരി അപ്പുണ്ണിയെ അതില്‍ കിടത്തും.ലൈറ്റ് ഓഫ്‌ ചെയ്തു എല്ലാവരും കിടന്നാല്‍ അപ്പുണ്ണി പതിയെ കിടക്കയില്‍ നിന്നെഴുനെട്ടു ഹരിയുടെ പുതപ്പിനടിയുലൂടെ നുഴഞ്ഞു ഹരിയുടെ തോളിനോട് ചേര്‍ന്ന് വന്നു കിടക്കും.
ഹരി ഇടയ്ക്കു ഉണര്‍ന്നു അവനെ പൊക്കി വീണ്ടും പഴയ സ്ഥാനത്ത് വെച്ചാലും അപ്പുണ്ണി അവന്റെ പഴയ സ്വഭാവം തന്നെ കാണിക്കും..
മിക്കപ്പോഴും രാവിലെ ആകും ഹരിയുടെ കൂടെ ഒരാള് കൂടി കിടന്നുറങ്ങിയത് അവന്‍ അറിയുന്നത്.

അങ്ങിനെ ഒരു ദിവസം രാവിലെ ഹരി എഴുനേറ്റു..നമ്മുടെ അപ്പുണ്ണിയെ തിരക്കി അവന്‍ മുറിയിലെല്ലാം നടന്നു..
അപ്പുണ്ണിയെ കാണാന്‍ ഇല്ല..
ഹരിക്ക് കരച്ചില്‍ വന്നു.
വീട്ടില്‍ എല്ലാവരും തിരയുകയാന്‍ തുടങ്ങി..
“ഹരിയേട്ടാ....” കുഞ്ഞിയുടെ നില വിളി അല്ലെ ആ കേട്ടത്...
എല്ലാവരും കരച്ചില്‍ കേട്ട ഇടത്തേക്ക് ഓടി..

ഹരിയുടെ റൂമില്‍ നിന്നായിരുന്നു ആ നില വിളി.
“എന്താ മോളെ എന്താ പട്ടിയെ?” അമ്മ ഓടി ചെന്ന് അവളെ പിടിച്ചു.
അവള്‍ കാട്ടിലിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് കരയുകയാണ്.
കട്ടിലിലേക്ക് നോക്കിയപ്പോള്‍ അതാ അപ്പുണ്ണി അനങ്ങാതെ കിടക്കുന്നു..
അച്ഛന്‍ അതിനെ  എടുത്തു നോക്കിയിട്ട് പറഞ്ഞു..
”ഇത് ചത്തൂ..”
എല്ലാവരും ഒരു നിമിഷം ഒന്നു പകച്ചു പൊയീ..
ആരോ..അയ്യോ..എന്ന് നില വിളിക്കയും ചെയ്തു..
“ഇന്നലെ എന്റെ അടുത്ത് വന്നു കിടന്നത് ഞാന്‍ അറിഞ്ഞില്ല...” കരഞ്ഞു കൊണ്ട് ഹരി പറഞ്ഞു..
ഹരിയുടെ കയ്യോ കാലോ വീണിരിക്കാം..
“ശ്വാസം മുട്ടിയാണ് ചത്തത്..കണ്ടില്ലേ..നാക്ക് പുറത്തേക്കു നീട്ടി ഇട്ടിരിക്കുന്നത്..” അച്ഛന്‍  വിഷമത്തോടെ പറഞ്ഞു..
കുഞ്ഞി നിര്‍ത്താതെ കരയുകയാണ്..
അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു..അമ്മ അടുക്കളയിലേക്കു പോയി....
ഹരി അപ്പുന്നിയെ എടുത്തു കയ്യില്‍ തന്നെ വെച്ചേക്കുവാണു...
മുത്തശ്ശി വന്നു കുറെ നേരം മിണ്ടാതെ നോക്കി നിന്നിട്ട് കട്ടിലില്‍ പോയി കിടന്ന്നു..
ഹരി മുറ്റത്തു പോയി,ഒരു കുഴിയെടുത്തു...എന്നിട്ട് അതിനെ അതിലിട്ട് മൂടി...
അവന്‍ പൊട്ടി ..പൊട്ടി..കരഞ്ഞു...
കുറച്ചു കഴിഞ്ഞു അവന്‍ വീട്ടിലേക്കു കയറി.അപ്പോള്‍ കുഞ്ഞി കരഞ്ഞു കൊണ്ട് തന്നെ തുറിച്ചു നോക്കുന്നു..
ആ നോട്ടത്തില്‍ അവന്‍ ഉരുകി പോയി...ഹരി ആണ് അപ്പുണ്ണിയെ കൊന്നതെന്ന വിശ്വാസത്തില്‍ ആണ് കുഞ്ഞി.
എല്ലാവരും അവനെ കുട്ടപെടുത്തി....അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്...
പിന്നീടുള്ള രാത്രികളില്‍ ഹരി ഉറക്കത്തില്‍ പിച്ചും പേയും പറയാന്‍ തുടങ്ങി...’അപ്പുന്നീ..അപ്പുണ്ണി.’. എന്ന് വ്യക്തമായിരുന്നു..കുറച്ചു നാളത്തേക്ക് ഒരു മരണ വീടു പോലെ ആയിരുന്നു..ഹരിയുടെ വീട്.പതുക്കെ എല്ലാവരും അപ്പുണ്ണിയെ മറന്നു... എന്നാല്‍ ഹരിയുടെ മനസ്സ്    ഇപ്പോഴും ഒരു കൊലപാതകം ചെയ്ത കുറ്റബോധം പേറി നടക്കയാണ്...
ആരോടെങ്കിലും ഒന്ന് ഉള്ളു തുറന്നു പറഞ്ഞു കരയാന്‍ കൂടി കഴിയാതെ.....





No comments:

Post a Comment